മുംബൈ വിമാനത്താവളത്തിൽ 52 കോടിയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ

drug bust mumbai
വെബ് ഡെസ്ക്

Published on Jun 03, 2025, 09:51 PM | 1 min read

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 5 കിലോ കൊക്കെയ്നുമായി വിദേശി പിടിയിൽ. 51.94 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. തിങ്കളാഴ്ച പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുംബൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) വിമാനത്താവളത്തിൽ (സിഎസ്എംഐഎ) വിദേശ പൗരനെ തടഞ്ഞുവെച്ചിരുന്നു.


പരിശോധനയിൽ 5.194 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ നാല് പാക്കറ്റുകൾ കണ്ടെത്തി. ഓർത്തോ വെയ്സ്റ്റ് ബെൽറ്റിലും കാൾഫ് ഗാർഡുകളിലും കൊക്കെയ്ൻ ഒളിപ്പിച്ച നിലയിലായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ (എൻ‌ഡി‌പി‌എസ് ആക്ട്) വിവിധ വകുപ്പുകൾ പ്രകാരം വിദേശ പൗരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Home