ഹിമാചലിൽ പ്രളയം: മരണസംഖ്യ 75 കടന്നു

ന്യൂഡൽഹി: ഹിമാചലിൽ കനത്തമഴയിലും ഉരുൾപൊട്ടലിലും മരണം 75 കടന്നു. 40 പേരെ കാണാതായി. 288 പേർക്ക് പരിക്കേറ്റു. 541 കോടി രൂപയുടെ നാശനഷ്ടമാണുണ്ടാത്. ആയിരം ഹെക്ടർ കൃഷിയിടം വെള്ളം കയറി നശിച്ചു. 500 റോഡിൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് 14 മേഘവിസ്ഫോടനം ഉണ്ടായതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. കനത്തനാശനഷ്ടമുണ്ടായ മണ്ഡി, സിരംപുർ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലും റെക്കൊർഡ് മഴ രേഖപ്പെടുത്തി. മണ്ഡി ജില്ലയിൽ മാത്രം 176 റോഡ് അടച്ചിട്ടു. 14 പാലങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ബുധനാഴ്‌ച വരെ ജില്ലയിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments