കാഞ്ചിപുരം ഹൈവേയിൽ നാലരകോടി കവർന്നസംഭവത്തിൽ അഞ്ച് മലയാളികൾ പിടിയിൽ

കാഞ്ചിപുരം: തമിഴ്നാട് കാഞ്ചീപുരം ഹൈവേയിൽ കാർ തടഞ്ഞ് നാലരക്കോടി കവർന്ന സംഭവത്തിൽ അഞ്ച് മലയാളികൾ പിടിയിൽ. മുംബൈ സ്വദേശിയുടെ വാഹനം തടഞ്ഞ് നാലരകോടി രൂപയാണ് സംഘം കവർന്നത്. പിടിയിലായവർ അന്തർസംസ്ഥാന മോഷണസംഘത്തിലെല പ്രധാനികളാണ്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് കാഞ്ചിപുരം പൊലീസിന്റെ പിടിയിലായത്.
പണവുമായി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന വാഹനം ആഗസ്ത് 20നാണ് സംഘം കൊള്ളയടിച്ചത്. പത്തിലധികം ആളുകൾ മൂന്ന് കാറുകളിലായി കാറിനെ പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവരെയും സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഇറക്കിവിട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കേരളത്തിലെത്തി പിടികൂടിയത്.









0 comments