കൽക്കത്ത ഹൈക്കോടതിക്ക് സമീപം തീപിടിത്തം

കൊൽക്കത്ത: കൽക്കത്ത ഹൈക്കോടതിക്ക് സമീപം തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കോടതിക്ക് സമീപത്തെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. കോടതിക്ക് സമീപമുള്ള ടെമ്പിൾ ചേംബർ കെട്ടിടത്തിൽ തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. കെട്ടിടത്തിലെ തീ അണയ്‌ക്കുന്നതിനായി നാല് വാഹനങ്ങളുമായി അഗ്‌നിശമനാസേനാംഗങ്ങൾ സ്ഥലത്തെത്തി.
തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.









0 comments