ചെന്നൈയിൽ പറന്നിറങ്ങിയ ചരക്ക് വിമാനത്തിന്റെ എഞ്ചിനിൽ തീ

ചെന്നൈ: ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ കണ്ടത്.
ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി. പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. ഒരുക്കി നിർത്തിയിരുന്ന അഗ്നിശമന ടീം തീയണച്ച് അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നാണ് വിമാനം വന്നത്.
അപകട കാരണം വ്യക്തമല്ല. പൈലറ്റിന്റെ ആത്മവിശ്വാസം എമർജൻസി ലാൻഡിങ് ഒഴിവാക്കി. സംഭവത്തിൽ എയർ പോർട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി.








0 comments