കുംഭമേളയിൽ വീണ്ടും തീപിടിത്തം; കത്തി നശിച്ചത് 7 ടെന്റുകൾ

ഉത്തർ പ്രദേശ്: കുംഭമേളയിൽ വീണ്ടും തീപിടിത്തം. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തത്തിൽ ഏഴ് ടെന്റുകൾ കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. പുതപ്പുകളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സെക്ടർ 19 ലെ ഒരു ക്യാമ്പിലാണ് തീപിടുത്തമുണ്ടായതെന്നും ഏഴ് കൂടാരങ്ങൾ കത്തിനശിച്ചതായും ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു.
ലവ് കുഷ് സേവാ മണ്ഡലിന്റെ ക്യാമ്പിൽ വൈകുന്നേരം 6:15 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ഡിഐജി വൈഭവ് കൃഷ്ണ പിടിഐയോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി വരികയാണെന്ന് ചീഫ് ഫയർ ഓഫീസർ പറഞ്ഞു.









0 comments