കുംഭമേളയിൽ വീണ്ടും തീപിടിത്തം; ഒരു മാസത്തിനുള്ളിൽ അഞ്ചാമത്തേത്

photo credit: X
ലഖ്നൗ: കുംഭമേളയിൽ വീണ്ടും തീപിടിത്തം. സെക്ടർ 8ലായിരുന്നു തീ പിടിത്തം. കുംഭമേളയിൽ ഒരു മാസത്തിനുള്ളിൽ അഞ്ചാമത്തെ തീപിടിത്തമാണിത്. കഴിഞ്ഞ ദിവസം കുംഭമേളയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തിരുന്നു.
വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതാണ് അപകടങ്ങൾ കാരണമെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യമാണ് കുംഭമേളയ്ക്ക് നൽകുന്നത്. കുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന് ബിജെപി ശ്രമിച്ചുവരികയായിരുന്നു.
കുംഭമേളയ്ക്കിടെയുണ്ടായ തീപിടിത്തങ്ങൾ
●ജനുവരി 19: സെക്ടർ 19 ലെ തീപിടിത്തത്തിൽ ഗീത പ്രസ് ക്യാമ്പിലെ 180 കോട്ടേജുകൾ കത്തിനശിച്ചു.
●ജനുവരി 30: സെക്ടർ 22-ൽ ഉണ്ടായ തീപിടിത്തത്തിൽ 15 കൂടാരങ്ങൾ കത്തി നശിച്ചു.
●ഫെബ്രുവരി 7: ശങ്കരാചാര്യ മാർഗിലെ സെക്ടർ 18 ൽ ഉണ്ടായ തീപിടിത്തത്തിൽ 22 പന്തലുകൾ കത്തി നശിച്ചു.
●ഫെബ്രുവരി 15: സെക്ടർ 18-19 ൽ വീണ്ടും തീപിടുത്തമുണ്ടായി.
●ഫെബ്രുവരി 17: സെക്ടർ-8 ൽ തീപിടിത്തം.
Related News

0 comments