പരീക്ഷ ഒഴിവാക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി; അഞ്ചാം ക്ലാസുകാരൻ പിടിയിൽ

എ ഐ നിർമിത പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പരീക്ഷ ഒഴിവാക്കാനായി സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച അഞ്ചാം ക്ലാസുകാരൻ പിടിയിൽ. സ്കൂളിന് പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് വിശാൽ ഭാരതി സ്കൂളിലെ പ്രിൻസിപ്പലിന് ലഭിച്ച ഇമെയിൽ സന്ദേശം.
ഇ മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് ടീമുകൾ എന്നിവർ സ്കൂളിൽ എത്തുകയും ചെയ്തു. എന്നാൽ സംശയകരമായ ഒരു വസ്തുവും സ്കൂൾ പരിസരത്ത് നിന്ന് കണ്ടുകിട്ടിയില്ല.
സൈബർ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത് എന്ന് മനസിലായത്. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പരീക്ഷക്ക് പഠിക്കാത്തതിനാൽ ഭയന്ന് ഇമെയിൽ സന്ദേശം അയച്ചതാണ് എന്ന് അഞ്ചാം ക്ലാസുകാരൻ കുറ്റസമ്മതം നടത്തിയത്. കുട്ടിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments