മന്ത്രിക്ക് ഉള്ളിമാല; പ്രതിഷേധിച്ച കർഷകനെ പിടിച്ചുമാറ്റി പൊലീസ്

protest
മുംബൈ > കൃഷിചെയ്യുന്ന വിളകൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്.
ചിറയ് ഗ്രാമത്തിലെ മതപരിപാടിയിൽ നിതീഷ് റാണെ പങ്കെടുക്കവെയായിരുന്നു സംഭവം. പ്രസംഗത്തിനിടയിൽ ഉള്ളി കർഷകനായ ഒരു യുവാവ് സ്റ്റേജിലേക്ക് കയറിവരികയും, മന്ത്രിയെ ഉള്ളിമാലയണിയിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ മൈക്കിൽ പ്രസംഗിക്കാനും തുടങ്ങി. എന്നാൽ വേദിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇയാളെ മാറ്റി.
ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കഴിഞ്ഞ പത്ത് ദിവസത്തിൽ താഴ്ന്നു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്ന് കർഷകർ ആരോപിച്ചു.









0 comments