വ്യാജ ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ പീഡിപ്പിച്ചതായി പരാതി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിനിരയായത്. ഡൽഹിയിലെ ഛത്തർപൂറിലുള്ള ആരവ് എന്ന ഡെലിവറി യുവാവാണ് ഇൻസ്റ്റഗ്രാമിൽ ലെഫ്റ്റനന്റ് എന്ന നിലയിൽ ഡോക്ടറെ പരിചയപ്പെട്ട് പിന്നീട് പീഡനത്തിനിരയാക്കിയത്.
പരിചയപ്പെട്ട് പിന്നീട് വാട്സാപ് നമ്പർ പരസ്പരം കെെമാറി നിരന്തരം ചാറ്റിൽ ഏർപ്പെടുകയായിരുന്നു. ജമ്മു കാശ്മീരിലാണ് തന്റെ പോസ്റ്റിങ് എന്ന് പറഞ്ഞ് ഡോക്ടറെ വിശ്വസിപ്പിക്കുകയും ആർമി വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയുമായിരുന്നു.തുടര്‍ന്ന് ഡൽഹിയിൽ ഡോക്ടുടെ വീട്ടിലേത്തി ഭക്ഷണത്തിൽ മരുന്ന് കലക്കി ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരവ് പൊലീസിന് മൊഴി നൽകി.
ബോധം വീണ്ടെടുത്തതോടെ ഡോക്ടർ സഫ്ദർജംഗ് എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ ഒളിവിൽ പോയ ആരവിനെ പൊലീസ് ഊർജിതാന്വേഷണം നടത്തി പിടികൂടി. ഡോക്ടറെ കബളിപ്പിക്കാൻ കടയിൽ നിന്നും ആർമി വേഷം താൻ കാശുകൊടുത്ത് വാങ്ങിയെന്ന് പ്രതി പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ പീഡന സംഭവം മറ്റൊരു ഡോക്ടർക്കുനേരെ ഉണ്ടായിരുന്നു. ലോക്കൽ പൊലീസുകാരനും ഇൻസ്പെക്ടറും മറ്റൊരാളും ചേർന്ന് മഹാരാഷ്ട്രയിലെ സത്താറയിലുള്ള ജില്ലാ ആശുപത്രിയിലെ ഡോക്ടറെ ചൂഷണം ചെയ്തതായും പിന്നീട് സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെ നിരവിധി തവണ അവരെ പീഡിപ്പിക്കുകയും തുടർന്ന് ഡോക്ടർ ആതത്മഹത്യ ചെയ്ത സംഭവമമുണ്ടയി. ഇതിന് പിന്നാലേയാണ് വീണ്ടും ഡോക്ടർ പീഡിപ്പിക്കപ്പെട്ടത്.









0 comments