വിദേശകാര്യമന്ത്രിയുടെ പ്രസ്‌താവന വിവാദത്തിൽ: വിശദീകരണവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരത്താവളങ്ങളെ ലക്ഷ്യമിടുമെന്ന കാര്യം പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രയുടെ പ്രസ്‌താവന വിവാദത്തിൽ. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ പരാമർശമാണ് വിവാദമായത്. ‘ഭീകരത്താവങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പാകിസ്ഥാനെ അറിയിച്ചിരുന്നു. അവർക്ക് വേണമെങ്കിൽ അതിൽ ഇടപെടാതെ ഇരിക്കാമായിരുന്നു.
പക്ഷേ, ഈ തരത്തിലുള്ള നല്ല ഉപദേശങ്ങളെ അവർ അവഗണിച്ചു. അതുകൊണ്ടാണ്, പ്രശ്‌നം രൂക്ഷമായത്’ എന്നായിരുന്നു ജയശങ്കറിന്റെ പ്രസ്‌താവന. ഇന്ത്യയുടെ സൈനികനീക്കങ്ങളെ സംബന്ധിച്ച് പാകിസ്ഥാന് നേരത്തെ കൂട്ടി വിവരങ്ങൾ കൈമാറിയിരുന്നു എന്നാണോ വിദേശകാര്യമന്ത്രിയുടെ പ്രസ്‌താവനയിൽ നിന്നും മനസ്സിലാക്കേണ്ടതെന്ന് കോൺഗ്രസ് ചോദിച്ചു. എന്നാൽ, വിദേശകാര്യമന്ത്രിയുടെ വാക്കുകളെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അനാവശ്യമായ വ്യാഖാനങ്ങളെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.









0 comments