ഇന്ത്യ വിടാനുള്ള അവസാന തീയതി ഇന്ന്

photo credit: pti
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അട്ടാരി-വാഗ അതിർത്തിയിലൂടെ ഏകദേശം 272 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. 13 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 629 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ പൗരർ രാജ്യം വിടണമെന്ന് ഇന്ത്യ ഉത്തരവിറക്കിയിരുന്നു.
സാർക്ക് വിസ കൈവശമുള്ളവർക്ക് ഇന്ത്യ വിടാനുള്ള അവസാന തീയതി ഏപ്രിൽ 26 ആയിരുന്നു. മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി.
വിസ ഓൺ അറൈവൽ, ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർഥി, സന്ദർശകർ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകർ, ഗ്രൂപ്പ് തീർത്ഥാടകർ തുടങ്ങിയ വിസകളിൽ വന്നവരാണ്
ഞായറാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടേണ്ടത്. ഏപ്രിൽ 25 ന് 191 പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 26 ന് 81 പേരും രാജ്യം വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 25 ന് 287 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. ഏപ്രിൽ 26 ന് 13 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 342 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് അട്ടാരി-വാഗ അതിർത്തി വഴി മടങ്ങിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി നേരിട്ട് വ്യോമഗതാഗതം ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങൾ വഴിയാണ് ആളുകൾ മടങ്ങുന്നത്.









0 comments