എല്ലാ ഹിന്ദു കുടുംബങ്ങളിലും 3 കുട്ടികൾ വേണം; വിചിത്രവാദവുമായി വിഎച്ച്പി നേതാവ്

vhp leader
വെബ് ഡെസ്ക്

Published on Jan 26, 2025, 09:58 AM | 1 min read

ലക്നൗ : ഹിന്ദു കുടുംബങ്ങളിൽ അം​ഗസംഖ്യ കുറഞ്ഞുവരികയാണെന്ന വിവാദ പരാമർശവുമായി വിഎച്ച്പി നേതാവ്. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) സെൻട്രൽ ജനറൽ സെക്രട്ടറി ബജ്റം​ഗ് ലാൽ ബാം​ഗ്റയാണ് വിചിത്രവാദവുമായി രം​ഗത്തെത്തിയത്. 'ഹിന്ദുക്കളുടെ ഇടയിൽ ജനന നിരക്ക് കുറയുന്നത് രാജ്യത്തെ ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടാക്കുന്നു. അതുകൊണ്ട് ഒരു കുടുംബത്തിൽ 3 കുട്ടികളെങ്കിലും ജനിക്കണം'. യുപിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിലായിരുന്നു വിഎച്ച്പി നേതാവിന്റെ ആഹ്വാനം.





deshabhimani section

Related News

View More
0 comments
Sort by

Home