ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും നാല് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഖ് വീന്ദർ കൗർ എന്ന സ്‌ത്രീ മരിച്ചു. ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സുഖ് വീന്ദർ കൗറിന് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ. ലുധിയാനയിൽ ചികിത്സലിരിക്കെ ചൊവ്വ പുലർച്ചെയായിരുന്നു മരണം.









0 comments