രാഹുൽ ഗാന്ധിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപച്ചതിന് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കര്‍ണ്ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചത്. ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
രാഹുൽ ഗാന്ധി കാണിച്ചത് പോളിങ് ഓഫീസറുടെ രേഖയല്ലെന്നും ശകുൽ റാണി രണ്ടുതവണ വോട്ട് ചെയ്തതിന് രേഖയില്ലെന്നും കാണിച്ചാണ് നോട്ടീസ്. മറ്റാരെങ്കിലും രണ്ടുതവണ വോട്ട് ചെയ്തെങ്കിൽ തെളിവ് നൽകണമെന്നും കമ്മീഷൻ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം.
ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുല്‍ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് ചേര്‍ത്തതായി രാഹുല്‍ ആരോപിച്ചിരുന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.









0 comments