റോബര്‍ട്ട് വദ്രയ്ക്ക് വീണ്ടും ഇ ഡി സമൻസ്

ന്യൂഡൽഹി: റോബര്‍ട്ട് വദ്രയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററുടെ (ഇ ഡി) സമൻസ്. ഒളിവിൽപ്പോയ വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സമൻസ് എന്നാണ് റിപ്പോർട്ട്.
2016ൽ രാജ്യംവിട്ട സഞ്ജയ് ഭണ്ഡാരി നിലവിൽ യുകെയിലാണുള്ളത്. യുപിഎ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം.
നേരത്തെ 2008-ൽ റോബർട്ട് വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി വദ്ര സമൻസ് അയച്ചിരുന്നു. അന്വേഷണ ഏജൻസിയുടെ സമൻസിനെ "ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ" എന്നാണ് വദ്ര അന്ന് വിശേഷിപ്പിച്ചത്.









0 comments