അസമിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ : അസമിൽ ഭൂചലനം. വൈകിട്ട് 4.41ഓടെയാണ് ഗുവാഹത്തിയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബംഗാളിലും ഭൂട്ടാനിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഉദൽഗുരി ജില്ലയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്തംബർ 2 ന് അസമിലെ സോണിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.









0 comments