അരുണാചലിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. അരുണാചലിലെ അപ്പർ സിയാങ്ങിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.
ഇന്ന് പുലർച്ചെ മ്യാൻമറിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഞായറാഴ്ച ബംഗ്ലാദേശിൽ 4 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടർന്ന് മേഘാലയിൽ പ്രകമ്പനമുണ്ടായിരുന്നു. ഇന്ത്യൻ സമയം രാവിലെ 11.49 നാണ് മേഘാലയയുടെ ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഭൂചലനം ഉണ്ടായത്. മേഘാലയയിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല.









0 comments