കേരളത്തിലേക്ക്‌ 'ബജ്‌റംഗി'യെകൂട്ടിക്കൊണ്ടുവരുന്ന നേതാവാണ്‌ വി ഡി സതീശൻ: ഡിവൈഎഫ്‌ഐ

v k sanoj
വെബ് ഡെസ്ക്

Published on Apr 04, 2025, 01:56 PM | 1 min read

മധുര: ബിജെപി ഗവൺമെന്റ്‌ അവരുമായി വിയോജിക്കുന്നവരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ. രാജ്യം വിവിധ കലാപങ്ങൾ കണ്ടിട്ടുണ്ട്‌. അതിൽ ആർഎസ്‌എസ്‌ ആണ്‌ രാജ്യത്ത്‌ ഏറ്റവും കുടുതൽ കലാപങ്ങൾക്ക്‌ നേതൃത്വം കൊടുത്തിട്ടുള്ള സംഘടന.


ഗാന്ധിവധമുൾപ്പടെയുള്ള അതിന്റെ ചരിത്രം നോക്കിയാൽ രാജ്യത്തെ ഭിന്നിപ്പിക്കാനാവശ്യമായിട്ടുള്ള നിരവധി ആശയങ്ങളും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപെടലുകളും ആർഎസ്‌എസ്‌ നടത്തിയിട്ടുണ്ട്‌. എന്നാൽ നിനിമയിലൂടെയും നാടകത്തിലൂടെയുമെല്ലാം ഇവിടുത്തെ ജനങ്ങൾ അതിനെ ചോദ്യം ചെയ്യുകയും രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ മുന്നോട്ട്‌ കൊണ്ടു പോവുകയും ചെയ്‌തിട്ടുണ്ട്‌. ആർഎസ്‌എസിന്‌ എല്ലാ കാലത്തും ഇങ്ങനെയുള്ള ചരിത്രത്തെയും സാഹിത്യത്തെയും സിനിമയെയുമെല്ലാം ഭയമാണ്‌. അതുകൊണ്ടാണ്‌ ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിൽ എംബുരാൻ സിനിമയിൽ ഗുജറാത്ത്‌ വംശഹത്യ അവതരിപ്പിച്ചപ്പോൾ അവർ പകപോക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ ഭാരവാഹികൾ വി കെ സനോജും വി വസീഫും മാധ്യമങ്ങളോട്‌ പറഞ്ഞു.


കേരളത്തിലേക്ക്‌ ബജ്‌റംഗിയെകൂട്ടിക്കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന നേതാവാണ്‌ വി ഡി സതീശൻ. നിരവധി വിദേശ ഫണ്ട്‌ വാങ്ങിയ പുനർജനി കേസിൽ വി ഡി സതീശനെതിരെ എന്തുകൊണ്ട്‌ ഇ ഡി എഫ്‌ഐആർ നൽകുന്നില്ല. വി ഡി സതീശനും ആർഎസ്‌എസും തമ്മിൽ വലിയ നീക്കുപോക്കാണ്‌ നടക്കുന്നത്‌. അതിന്റെ ഉൽപ്പന്നമായിട്ടാണ്‌ ഏഷ്യാനെറ്റ്‌ മുതലാളി രാജീവ്‌ ചന്ദ്രശേഖരൻ ബിജെപിയെ വാങ്ങിയിരിക്കുന്നത്‌.


രാജീവ്‌ ചന്ദ്രശേഖരന്‌ ബിജെപിയുടെ അമരത്ത്‌ ഇരിക്കാനുള്ള യോഗ്യത വർഗീയതയും പണവും വിദ്വേഷവുമാണ്‌. അന്വേഷണ ഏജൻസിയുടെ രേഖകൾ ഔദ്യോഗികമായി പുറത്ത്‌ വിടുന്നതിന്‌ മുമ്പ്‌ രാജീവ്‌ ചന്ദ്രശേഖരന്‌ കിട്ടുന്നു ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകൾക്ക്‌ കിട്ടുന്നു. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. എമ്പുരാൻ സിനിമയുടെ പ്രൊഡ്യൂസറുടെ സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ നടത്തുന്നു. ഇത്‌ വടക്കേ ഇന്ത്യയാണെന്നാണോ ഇവർ കരുതിയത്‌. രാജീവ്‌ ചന്ദ്രശേഖരനും ഇത്തരത്തിലുള്ള ബജ്‌റംഗിമാർക്കും ഇവിടുത്തെ ജനങ്ങൾ കേരളത്തെ വിട്ട്‌ കൊടുക്കില്ല. അത്‌ വരും ദിവസങ്ങളിൽ കേരളം കാണും ഡിവൈഎഫ്‌ഐ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home