90 കോടിയുടെ നിരോധിത യാബ ഗുളികകളുമായി രണ്ട് പേർ പിടിയിൽ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്സിൽ പങ്കുവച്ച ചിത്രം.
ഗുവാഹത്തി: 90 കോടിയുടെ നിരോധിത യാബ ഗുളികകളുമായി രണ്ട് പേർ പിടിയിൽ. അസമിലെ കാച്ചാർ ജില്ലയിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യാബ ഗുളികകൾ പിടികൂടിയത്. അയൽ സംസ്ഥാനത്ത് നിന്ന് അസം അതിർത്തിയിലേക്കെത്തിയ വാഹനം പരിശോധിക്കുനന്തിനിടയിലാണ് കാച്ചർ ജില്ലാ പൊലീസ് യാബ ഗുളികകൾ കണ്ടെത്തുന്നത്.
90 കോടി വിലമതിക്കുന്ന മൂന്ന് ലക്ഷം യാബ ഗുളികകൾ പിടിച്ചെടുത്തതായി അസം മുഖ്യമന്ത്രി എക്സിൽ കുറിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് മയക്കുമരുന്ന് കടത്തുകാരെയാണ് പിടികൂടിയത്. തായ് ഭാഷയിൽ 'ഭ്രാന്തൻ മരുന്ന്' എന്ന് വിളിക്കപ്പെടുന്ന യാബ മെത്താംഫെറ്റാമൈനും കഫീനും ചേർന്ന ഗുളികകളാണ്.









0 comments