മുന്നറിയിപ്പുമായി ഗവേഷകർ

മേഘാലയയിൽ പത്ത് വയസ് മുതൽ മയക്കുമരുന്ന് ശീലം തുടങ്ങുന്നതായി പഠനം

heroin
വെബ് ഡെസ്ക്

Published on Aug 11, 2025, 11:53 AM | 2 min read

ഷില്ലോങ്: മേഘാലയയിലെ യുവാക്കളിലെ മയക്കുമരുന്ന് ശീലം 10 വയസ് മുതൽ തുടങ്ങുന്നതായി പഠനം. മണിപ്പൂരിലോ നാഗാലാൻഡിലോ ഉള്ളതിനേക്കാൾ വളരെ ചെറുപ്പത്തിൽ തന്നെ ഇരയാക്കപ്പെടുന്നു. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, മേഘാലയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയിലെ ഗവേഷകരുടെ പഠനമാണ് ഗുരുതര സാഹചര്യം വ്യക്തമാക്കുന്നത്.


മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുന്നതിന്റെ ശരാശരി പ്രായം 19 വയസ്സാണെന്ന് പഠനം പറയുന്നു. പ്രതികരിച്ചവരിൽ മൂന്നിലൊന്നിൽ അധികം പേർ പ്രായപൂർത്തിയാകാത്തവരും സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇരയാക്കപ്പെട്ടവരുമാണ്.


ഈസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ജയന്തിയ ഹിൽസ്, ഈസ്റ്റ് ജയന്തിയ ഹിൽസ് എന്നിവിടങ്ങളിലായി ഒപിയോയിഡ് സബ്സ്റ്റിറ്റ്യൂഷൻ തെറാപ്പിയിൽ ചേർന്ന 128 ആളുകളിലും 17 സേവന ദാതാക്കളിലും സർവേ നടത്തി.


അധികവും പരുഷൻമാർ


ടിമപ്പെടുന്നവരിൽ 91 ശതമാനത്തിലധികവും പുരുഷന്മാരാണ്, 80 ശതമാനത്തിലധികം പേർ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നുവരാണ്. ശീലമായവരിൽ പകുതിയിലധികം പേർക്കും 10 വർഷത്തിൽ താഴെ സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂ.


ജിജ്ഞാസ, കുടുംബ പ്രശ്നങ്ങൾ, സമപ്രായക്കാരുടെ സമ്മർദ്ദം, സമ്മർദ്ദത്തിൽ നിന്നുള്ള ആശ്വാസം എന്നിവയാണ് മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


ഏറ്റവും കൂടുതൽ കുത്തിവയ്ക്കപ്പെടുന്നത് ഹെറോയിൻ എന്ന മയക്കുമരുന്നാണ്. ദിവസേന 500 രൂപ മുതൽ 2,000 രൂപ വരെ ചിലവ് വരും. ചില സന്ദർഭങ്ങളിൽ 2,500 രൂപ വരെയും ചെലവഴിക്കേണ്ടി വന്നതായി കണ്ടെത്തി.


കുറ്റകൃത്യങ്ങളിലേക്ക് വഴി തുറക്കുന്ന ആസക്തി


പ്രാരംഭ പിയർ ഷെയറിംഗ് അവസാനിച്ചുകഴിഞ്ഞാൽ സമ്മർദ്ദം കൂടും. സമപ്രയക്കാരുടെ ഗ്രൂപ്പ് വിട്ട് നിരവധി ഉപയോക്താക്കൾ കടം വാങ്ങുകയോ പണം മോഷ്ടിക്കുകയോ ചെയ്തതായി ഗവേഷണം കണ്ടെത്തി. മാർക്കറ്റുകളിലൂടെയും മൊബൈൽ അധിഷ്ഠിത ഇടപാടുകളിലൂടെയും ഇത്തരം റാക്കറ്റുകളിലേക്ക് എത്തുക എളുപ്പമാണ് എന്ന് പഠനം കണ്ടെത്തുന്നു.


മയക്കുമരുന്നിനോട് നേരത്തെ തന്നെ ഉണരുന്ന ആസക്തി ദീർഘകാല ആസക്തിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പരമ്പരാഗത കമ്മ്യൂണിറ്റി പിന്തുണാ സംവിധാനങ്ങളുടെ തകർച്ചയുമായി ഈ പ്രവണതയെ ബന്ധിപ്പെട്ട് കിടക്കുന്നതായും ഗവേഷകർ മുന്നറിയിപ്പ് നൽകി.


പോളിഡ്രഗ് ഉപയോഗം അപൂർവമാണ്. എന്നാൽ ഉപയോക്താക്കൾ പലപ്പോഴും കാലക്രമേണ ഗുളികകളിൽ നിന്നോ മരിജുവാനയിൽ നിന്നോ ഹെറോയിനിലേക്ക് മാറിയ പ്രവണതയാണ് കാണിക്കുന്നത്.


'കറുത്ത കടുവ' എന്നും 'ഇരട്ട കടുവ' എന്നും വിളിക്കപ്പെടുന്ന ഉയർന്ന ശേഷിയുള്ള ഹെറോയിൻ വകഭേദങ്ങൾ പ്രത്യേകിച്ച് ആസക്തി ഉളവാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മണിപ്പൂർ, നാഗലാന്റ് എന്നിവിടങ്ങളിൽ ശരാശരി പ്രാരംഭ പ്രായം 22 വയസ്സാണെന്ന് ഗവേഷണം പറയുന്നു.


വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി ഇടങ്ങളിലും അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ഇന്ത്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home