കർണാടകയിലെ മാർക്കോനഹള്ളി ഡാമിൽ കുളിക്കാനെത്തിയവർ ഒഴുക്കിൽപെട്ടു; ആറ് പേരെ കാണാതായി

ബംഗളൂരൂ: കർണാടകയിലെ തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ വിനോദയാത്രക്കെത്തിയവർ ഒഴുക്കിൽപെട്ടു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.15 പേരാണ് ഡാമിലെത്തിയത്. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറക്കുകയും വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. തുമകുരു നഗരത്തിലെ ബി.ജി. പാളയ നിവാസികളായ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഉച്ചഭക്ഷണത്തിന് ശേഷംഡാം കാണാൻ പോയി. രക്ഷാപ്രവർത്തകരും പൊലീസും നടത്തിയ തെരച്ചിൽ ഒരു പുരുഷനെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസും രക്ഷാസേനയും നടത്തിയ തെരച്ചിലിൽ 2 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള 4 പേർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്









0 comments