ലക്ഷദ്വീപിൽ പിരിച്ചുവിടല്‍; മെഡിക്കല്‍ ഓഫീസര്‍മാരെ പുറത്താക്കിയത് മുന്നറിയിപ്പില്ലാതെ

lakshdeep

lakshdeep

വെബ് ഡെസ്ക്

Published on Dec 25, 2024, 02:53 PM | 1 min read

കവരത്തി > ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ. നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കീഴിലുള്ള മൂന്ന് ഡോക്ടർമാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്. ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് ആരോപിച്ചാണ് പിരിച്ചു വിട്ടത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് പ്രഫുൽ ​കോഡാ പട്ടേൽ നേരിട്ടാണ് പിരിച്ചുവിടലിന് നിർദേശം നൽകിയത്. മൂന്നു ദ്വീപുകളിലുള്ള ആയുർവേദ-ഹോമിയോ ഡോക്ടർമാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.


കിൽത്താൻ ദ്വീപിലെ ആയുർവേദ ഡോക്ടർ എം കെ അബ്ദുറഹ്മാൻ, കടമത്ത് ദ്വീപിലെ ആയുഷ് മിഷന് കീഴിൽ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടർ പി പി മുത്തുകോയ, അ​ഗത്തി ദ്വീപിൽ ജോലി ചെയ്യുന്ന ഹോമിയോ ഡോക്ടർ വി കെ ഹനിയ എന്നിവരെയാണ് പിരിച്ചു വിട്ടത്.







deshabhimani section

Related News

View More
0 comments
Sort by

Home