തമിഴ് സംവിധായകൻ എസ് എസ് സ്റ്റാൻലി അന്തരിച്ചു

s s stanley
വെബ് ഡെസ്ക്

Published on Apr 15, 2025, 10:41 AM | 1 min read

ചെന്നൈ : തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി (58) അന്തരിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. 1967ൽ മൂന്നാറിൽ ജനിച്ച സ്റ്റാൻലി 2002ൽ 2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാതത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം​ഗത്തെത്തിയത്. പുതുക്കോട്ടൈയിലിരുന്തു സരവണൻ (2002), കിഴക്കു കടർകരൈ സാലൈ (2006), മെർക്കുറി പൂക്കൾ ( 2006) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.


ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിൽ അണ്ണാദുരൈയായി വേഷമിട്ടു. രാവണൻ (2010), നിനൈത്തതു യാരോ (2014), കടു​ഗു (2016), സർക്കാർ (2018), ബൊമ്മൈ നായകി (2023) എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ മഹാരാജയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Home