print edition ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Oct 18, 2025, 12:07 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ സ്വമേധയാ കേസെുടത്ത് സുപ്രീംകോടതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു. സുപ്രീംകോടതിയുടെയുൾപ്പെടെ പേരിൽ വ്യാജരേഖ ചമച്ചുകൊണ്ട് നടത്തുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, വഞ്ചനാ കേസും സൈബർ കുറ്റകൃത്യവും ആയി മാത്രം കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര–സംസ്ഥാന തലത്തിലുള്ള യോജിച്ച അന്വേഷണം വിഷയത്തിൽ ആവശ്യമാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയ കേസെടുത്തത്. ഹരിയാനയിൽ നിന്നുള്ള 73കാരി നൽകിയ പരാതിയിലാണ് നടപടി. സുപ്രീംകോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഡിജിറ്റൽ അറസ്റ്റ് എന്നപേരില്‍ 1.5 കോടി രൂപ തട്ടിച്ചെന്ന് വെളിപ്പെടുത്തിയാണ് അവർ കോടതിയെ സമീപിച്ചത്.









0 comments