നവി മുംബൈ വിമാനത്താവളത്തിന് സമീപമുള്ള അറവുശാലകൾ അടയ്ക്കാൻ നിർദേശിച്ച് ഡിജിസിഎ

aircraft

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 04, 2025, 04:30 PM | 1 min read

മുംബൈ : നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അറവുശാലകൾ അടയ്ക്കാൻ നിർദേശം പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പക്ഷി ഇടിക്കുന്നതിനെത്തുടർന്ന് പലയിടങ്ങളിലും വിമാനം വൈകുന്നതടക്കമുള്ള ഭീഷണികൾ വ്യാപകമായ പശ്ചാത്തലത്തിൽ ആക്ടിവിസ്റ്റുകൾ ഉന്നയിച്ച ആവശ്യത്തിലാണ് ഡിജിസിഎ നടപടി. വിമാനത്താവളത്തിന് സമീപം അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് പക്ഷികളെ ആകർഷിക്കുമെന്നുകാണിച്ചാണ് വിമാനത്താവളത്തിന് സമീപമുള്ള അറവുശാലകളുടെ പ്രവർത്തനങ്ങളും നിർത്താൻ ഡിജിസിഎ വിമാനത്താവള ഓപ്പറേറ്ററോട് ആവശ്യപ്പെട്ടത്.


നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ) ഒരു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകാൻ പോകുന്ന വേളയിലാണ് ഉത്തരവ്. വിമാനത്താവള റൺവേയിൽ നിന്ന് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ഉൽവേയിൽ ആടുകളെയും കോഴികളെയും കശാപ്പ് ചെയ്യുന്നതിനെതിരെ നാറ്റ്കണക്ട് ഫൗണ്ടേഷൻ ഡയറക്ടർ ബി എൻ കുമാർ ഫെബ്രുവരിയിലാണ് പ്രധാനമന്ത്രിയുടെ പൊതുജന പരാതി പോർട്ടൽ വഴി ഡിജിസിഎയിൽ പരാതി നൽകിയത്.


വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ പാടില്ല എന്ന ഡിജിസിഎ നിർദേശത്തിന്റെ ലംഘനമാണ് നവി മുംബൈയിൽ നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. വിമാനത്താവളത്തിന് സമീപം പക്ഷികളെ ആകർഷിക്കുന്ന കശാപ്പ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എയറോഡ്രോം ഓപ്പറേറ്ററോട് നിർദ്ദേശിച്ചിട്ടുണടെന്ന് എന്ന് നാറ്റ്കണക്റ്റിന്റെ പരാതിക്ക് മറുപടിയായി ഡിജിസിഎ ഡയറക്ടർ അമിത് ഗുപ്ത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home