ക്രൂ റോസ്റ്ററിങ്ങിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ എയർ ഇന്ത്യയോട് ഡിജിസിഎ

മുംബൈ: ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മൂന്ന് ഉദ്യോഗസ്ഥരെ നീക്കാൻ എയർ ഇന്ത്യയോട് ഡിജിസിഎ ഉത്തരവിട്ടു. ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കാനാണ് നിർദേശം. ഇവർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ഉടൻ ആരംഭിക്കാൻ എയർലൈനിനോട് ഡിജിസിഎ ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് അവരുടെ ഉത്തരവാദിത്വങ്ങൾക്ക് അനുസരിച്ച് ഡ്യൂട്ടികൾ നിർണയിച്ച് നൽകുന്ന രീതിയാണ് ക്രൂ റോസ്റ്ററിങ്. ഈ പ്രവർത്തനങ്ങളിൽ ഗുരുതര പിഴവുകൾ വരുത്തിയതിനാലാണ് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്നും ഒഴിവാക്കാൻ നിർദേശിച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments