ലോക്‍സഭ മണ്ഡലപുനര്‍നിര്‍ണയം ; ജനസംഖ്യാടിസ്ഥാനത്തിൽ വേണ്ട, പ്രമേയം പാസാക്കി തെലങ്കാന

Delimitation Of Constituencies
വെബ് ഡെസ്ക്

Published on Mar 28, 2025, 02:47 AM | 1 min read


ഹൈദരാബാദ് : ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‍സഭാ മണ്ഡലം പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ ചേര്‍ന്ന സംയുക്ത കര്‍മസമിതി യോ​ഗ തീരുമാനപ്രകാരമാണ് പ്രമേയം. മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള മാനദണ്ഡം ജനസംഖ്യമാത്രമാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. മണ്ഡ‍ലങ്ങളുടെ എണ്ണം കുറച്ച് കേന്ദ്രത്തിൽ സര്‍ക്കാര്‍ രൂപീകരണത്തിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപ്രസക്തമാക്കാനാണ് നീക്കം.


മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തെലങ്കാനയിൽ സംഘടിപ്പിക്കുന്ന യോ​ഗത്തിൽ പങ്കെടുക്കാന്‍ കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക മുഖ്യമന്ത്രിമാരോട് രേവന്ത് റെഡ്ഡി അഭ്യര്‍ഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home