ഡൽഹിയിൽ വരും ദിവസങ്ങളിൽ ചൂട് കൂടും; 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ ചൂട് കൂടുന്നു. തിങ്കളാഴ്‌ച താപനില 44 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) . പുലർച്ചെ 27.6 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ട്. 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് ഐഎംഡി അറിയിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ സമയത്ത് ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.
ഞായറാഴ്ച ഡൽഹിയിലെ പരമാവധി താപനില 42.1 ഡിഗ്രി സെൽഷ്യസായിരുന്നു. 2025 - ജൂണിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. വായുവിന്റെ ഗുണനിലവാരവും മോശമാണ്. തിങ്കളാഴ്ച രാവിലെ വായു ഗുണനിലവാരം (എക്യുഐ) 219 ആയിരുന്നു. "മോശം" വിഭാഗത്തിലാണ് ഇത് പെടുന്നത്.









0 comments