ക്ഷേത്ര ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; അഞ്ചുപേർ പിടിയിൽ

ന്യൂഡൽഹി : പ്രസാദത്തിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യോഗേന്ദ്ര സിങ് (35) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയാണ് യോഗേന്ദ്ര സിങ്.
സംഭവത്തിനു തൊട്ടുപിന്നാലെ ദക്ഷിണപുരി നിവാസിയായ അതുൽ പാണ്ഡെ (30) എന്നയാളെ നാട്ടുകാർ സംഭവസ്ഥലത്ത് വെച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. മറ്റ് പ്രതികളായ തുഗ്ലക്കാബാദ് നിവാസികളായ മോഹൻ എന്ന ഭുര (19), ബന്ധുവായ കുൽദീപ് ബിധുരി (20), നിതിൻ പാണ്ഡെ (26), പിതാവ് അനിൽ കുമാർ (55) എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് ക്ഷേത്രത്തിലെ തർക്കത്തെക്കുറിച്ച് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ പ്രതികൾ ജീവനക്കാരനിൽ നിന്ന് ക്ഷേത്രത്തിലെ പ്രസിദ്ധമായ 'ചുന്നിപ്രസാദ്' ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘർഷം അക്രമാസക്തമായി മാറിയെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്ത് ഈസ്റ്റ്) ഹേമന്ത് തിവാരി പറഞ്ഞു. വടികൾ ഉപയോഗിച്ച് പ്രതികൾ യോഗേന്ദ്ര സിങ്ങിനെ മർദിച്ചു.
15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു സിംഗ്. മർദനത്തിൽ ഗുരുതര പരിക്കേറ്റ സിങ്ങിനെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൽക്കാജി പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന്









0 comments