ബലാത്സംഗക്കൊല: കുറ്റവാളി കാണാമറയത്ത്

ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്താനാകാതെ പൊലീസ്. ശനിരാത്രി എട്ടരയോടെ അയൽവാസിയുടെ വീട്ടിൽ സ്യൂട്ട്‌കേസിൽ അടച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുംമ്പോഴേക്കും മരിച്ചു. അയൽവാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ ഒളിവിലാണ്. ശനിരാത്രി ഏഴുമണിക്ക് മുത്തശ്ശിയുടെ വീട്ടിലേയ്‌ക്ക് പോയ കുട്ടിയാണ് കൊല്ലപ്പെട്ടത്.









0 comments