ബംഗാളിയെ ബംഗ്ലാദേശി ഭാഷയാക്കി ഡൽഹി പൊലീസ്

PHOTO CREDIT: X
ന്യൂഡൽഹി : ബംഗാളി ഭാഷയെ ബംഗ്ലാദേശി ഭാഷയെന്ന് വിശേഷിപ്പിച്ച് ഡൽഹി പൊലീസ്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്തുന്നതിന്റെ ഭാഗമായാണ് ബംഗാളി ഭാഷയെ ബംഗ്ലാദേശി ഭാഷയാക്കി ഡൽഹി പൊലീസ് മാറ്റിയത്. ഡൽഹിയിലെ ചില ബംഗാൾ സ്വദേശികളുടെ പക്കൽനിന്ന് പിടിച്ചെടുത്ത രേഖകളും മറ്റും തർജമ ചെയ്യുന്നതിന് ആളെ അഭ്യർഥിച്ച് ഡൽഹിയിലെ ബംഗ ഭവന് അയച്ച കത്തിലാണ് ബംഗാളി ഭാഷയെ ഡൽഹി പൊലീസ് ബംഗ്ലാദേശി ഭാഷയാക്കി മാറ്റിയത്. ലോദി കോളനി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറാണ് വിവാദ കത്തയച്ചത്.
ബംഗ്ലാദേശി ദേശീയ ഭാഷയിൽ പ്രാവീണ്യമുള്ളയാളുടെ സേവനം പൊലീസിന് ആവശ്യമുണ്ടെന്ന് അറിയിച്ചായിരുന്നു കത്ത്. പരിഭാഷകന് ഫീസ് ആവശ്യമെങ്കിൽ അത് നൽകാൻ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ ബംഗാളി ഭാഷയെ അപമാനിച്ച ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ രാഷ്ടീയപാർടികൾ രംഗത്തുവന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയും ബംഗാളികളെ പ്രത്യേകമായി ലക്ഷ്യമിടുകയാണെന്നും അതിന് ഉദാഹരണമാണ് കത്തെന്നും പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.









0 comments