കനത്ത മഴ; എട്ട് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

photo credit: ptl
ന്യൂഡൽഹി: ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, അസം, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്(ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ബിഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 23 ന് വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. അടുത്ത 7 ദിവസങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ പലയിടങ്ങളിലും നേരിയ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ജൂൺ 22 വരെയും, മധ്യപ്രദേശിൽ ജൂൺ 25 വരെയും, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ജൂൺ 21 നും ജൂൺ 24 നും 26 നും ഇടയിൽ "ഒറ്റപ്പെട്ട കനത്ത മഴ" ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ഇതിനുപുറമെ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ജൂൺ 26 വരെയും, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജൂൺ 26 വരെയും, ജമ്മു കശ്മീരിൽ ജൂൺ 21 നും ജൂൺ 25 നും 26 നും ഇടയിലും കനത്ത മഴ പ്രതീക്ഷിക്കുന്നു.









0 comments