‘എൻ ഇനിയ പൊൻനിലാവേ’ ഇളയരാജയ്‌ക്ക്‌ പകർപ്പവകാശമില്ല: ഉത്തരവ്‌ ഡൽഹി ഹൈക്കോടതിയുടേത്‌

ilayaraja
avatar
സ്വന്തം ലേഖകൻ

Published on Feb 01, 2025, 12:00 AM | 1 min read

ന്യൂഡൽഹി : പ്രശസ്‌തമായ ‘എൻ ഇനിയ പൊൻനിലാവേ’–- എന്ന ഗാനത്തിന്റെ പകർപ്പവകാശം സംഗീത സംവിധായകൻ ഇളയരാജയ്‌ക്ക്‌ അല്ലെന്ന്‌ ഡൽഹി ഹൈക്കോടതി. അതുകൊണ്ടുതന്നെ ഗാനം മൂന്നാമതൊരു കക്ഷിക്ക്‌ കൈമാറാൻ അദ്ദേഹത്തിന്‌ അവകാശമില്ലെന്നും ജസ്‌റ്റിസ്‌ മിനിപുഷ്‌കർണ ഉത്തരവിട്ടു. പുതിയ ചിത്രത്തിൽ ഈ ഗാനം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

1980ൽ പുറത്തിറങ്ങിയ ‘മൂടുപാനി’ എന്ന സിനിമയിൽ കെ ജെ യേശുദാസ്‌ ആലപിച്ച ‘എൻ ഇനിയ പൊൻനിലാവേ’ എന്ന ഗാനം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ ഗാനത്തിന്റെ പരിഷ്‌കരിച്ച രൂപം ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവൻശങ്കർരാജ തയാറാക്കിയിരുന്നു. യേശുദാസിന്റെ മകൻ വിജയ്‌യേശുദാസാണ്‌ ഗാനം ആലപിച്ചത്‌. വേൽസ്‌ ഫിലിംസ്‌ നിർമിച്ച പുതിയ സിനിമയായ ‘അഗത്യയിൽ’ ഈ ഗാനം ഉൾപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, ഗാനത്തിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന്‌ അവകാശപ്പെട്ട്‌ സരേഗമ ഇന്ത്യാ ലിമിറ്റഡ്‌ (എസ്‌ഐഎൽ) രംഗത്തെത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home