ഡല്‍ഹിയില്‍ പെരുമഴ ; വന്‍ നാശം

ന്യൂഡൽഹി : ഡൽഹിയിൽ വെള്ളി പുലർച്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും വൻനാശനഷ്ടം. ദ്വാരക ജാഫർപ്പുർ കലാനിൽ വീടിന് മുകളിൽ മരംവീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. പല ഭാഗങ്ങളിലും റോഡുകൾ മുങ്ങി. മരങ്ങൾ വീണ് വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ഇരുന്നൂറിലേറെ വിമാനങ്ങള്‍ വൈകി. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴയും കാറ്റും നാശനഷ്ടമുണ്ടാക്കി. എന്നാല്‍, ഉത്തരേന്ത്യയിൽ നാൽപ്പത് ഡിഗ്രിക്ക് മേലെയായിരുന്ന താപനില 30ലേക്ക് താഴ്‌ന്നു. മഴ വലിയ നാശനഷ്ടം സൃഷ്ടിച്ചതോടെ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി ആംആദ്‌മി പാർടി രംഗത്തെത്തി.









0 comments