തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന്‌ നേരെ ആക്രമണം

AAP ATTACK
വെബ് ഡെസ്ക്

Published on Jan 18, 2025, 05:55 PM | 1 min read

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആം ആദ്മി പാർട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ വാഹനത്തിന്‌ നേരെ ആക്രമണം. ന്യൂഡൽഹി മണ്ഡലത്തിൽ സ്ഥാനാർഥിയായ കെജ്‌രിവാൾ പ്രചരണം നടത്തുന്നതിനിടെയാണ് കാറിന്‌ നേരെ കല്ലേറുണ്ടായത്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ എഎപി പുറത്തുവിട്ടു.


കെജ്‌രിവാളിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബിജെപി സ്ഥാനാർത്ഥി പർവേഷ്‌വർമയുടെ ഗുണ്ടകൾ മനഃപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ഇത്തരം നാണംകെട്ട പ്രവൃത്തികളിൽ പ്രതിഫലിക്കുന്നത്‌ അവരുടെ പരാജയഭീതിയാണെന്നും എഎപി സമൂഹമാധ്യങ്ങളിൽ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home