50,771 പേരെ കണ്ടെത്തിയില്ല
print edition 10 വര്‍ഷത്തിനിടെ ഡൽഹിയിൽ കാണാതായത് 1.84 ലക്ഷം കുട്ടികളെ

ന്യൂഡൽഹി
പത്തു വർഷത്തിനിടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് 1.84 ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്നും അതിൽ 50,771 പേരെയും കണ്ടെത്താനായില്ലെന്നും ഡൽഹി പൊലീസിന്റെ കണക്കുകൾ. കാണാതാകുന്ന നാല് കുട്ടികളിൽ ഒരാൾ എന്നന്നേക്കുമായി അപ്രത്യക്ഷമാവുന്നു. 2015 മുതലുള്ള കണക്കുകളിൽ 2024ലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായത്. 19,047 പേർ. 2023ൽ 18,197 കുട്ടികളെ കാണാതായി. കോവിഡ് രൂക്ഷമായ 2020ൽ മാത്രമാണ് എണ്ണത്തിൽ നേരിയ കുറവുണ്ടായത്–13,647.
കാണാതായവരിൽ കൂടുതലും പെൺകുട്ടികൾ. 10 വർഷത്തിനിടെ ആകെ 98,036 പെൺകുട്ടികളെയും 86,368 ആൺകുട്ടികളെയും കാണാതായി. 12 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാരാണ് കാണാതായവരിൽ 82 ശതമാനവും. എട്ട് വയസിനു താഴെയുള്ള 5,504 കുട്ടികളും എട്ടു മുതൽ 12 വയസ്സുവരെയുള്ള 6,494 പേരെയും കാണാതായി. 2025ൽ ഇതുവരെ 14,828 കുട്ടികളെയാണ് കാണാതായത്. ഇതിൽ 7,443 പേരെ കണ്ടെത്തി. ഇൗ വർഷം കാണാതായ 4,167 കൗമാരക്കാരിൽ നാലിൽ മൂന്നുപേരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.









0 comments