ഡൽഹിയിൽ സ്ഫോടനത്തിനുപയോഗിച്ചത് 'മദർ ഓഫ് സാത്താൻ'; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: 'മദർ ഒഫ് സാത്താൻ' എന്ന് പേരുള്ള അതിതീവ്രവും ഉഗ്രശേഷിയുമുള്ള സ്ഫോടക വസ്തുവാണ് കഴിഞ്ഞ ആഴ്ച നടന്ന ഡൽഹി ചെങ്കോട്ട ബോംബ് സ്ഫോടനത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോറൻസിക് സംഘമടക്കമുള്ളവർ നടത്തിയ പരിശോധനയിലാണ് ട്രെെആസെറ്റോൺേ ട്രെെപെറോക്സെെഡ് (ടിഎടിപി) അഥവ മദർ ഓഫ് സാത്താൻ ഉപയോഗിച്ചുവെന്നുള്ള സംശയം ബലപ്പെടുന്നത്. നിയമവിരുദ്ധമായി ബോംബ് നിര്‍മിക്കുന്നവര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സ്ഫോടക വസ്തുവും ഇതാണ് എന്നതില്‍നിന്നുമാണ് അന്വേഷണ സംഘം ടിഎടിപിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ഡിറ്റണേറ്ററുകളില്ലാതെ തന്നെ ചൂട് കാരണം പൊട്ടിത്തെറിക്കുന്ന ട്രെെ അസെറ്റോൺേ ട്രെെ പെറോക്സെെഡ് (ടിഎടിപി) ആണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാനുള്ള കൂടുതൽ പരിശോധയിലാണ് ഫോറൻസിക് സംഘം. അമോണിയം നെെട്രേറ്റാണ് സ്ഫോടക വസ്തു എന്നായിരുന്നു അദ്യഘട്ടത്തിൽ വിലയിരുത്തിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിലാണിപ്പോൾ ട്രെെആസെറ്റോൺേ ട്രെെപെറോക്സെെഡിന്റെ സാന്നിധ്യം ബലപ്പെടുന്നത്.
സ്ഫോടക വസ്തുക്കൾ നിറച്ച കാർ ആളുകൾ തിങ്ങി നിറഞ്ഞ പ്രദേശത്ത് വച്ചാണ് പൊട്ടിത്തെറിച്ചത്. അതിനാൽ തന്നെ ട്രെെ അസെറ്റോൺേ ട്രെെപെറോക്സെെഡ് കാറിലുണ്ടായിരുന്നത് ഉമർ അഹമ്മദിന് അറിയാമായിരുന്നുവെന്നും പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. അത്യന്തം അപകടകരവും അന്തരീക്ഷത്തിലെ മാറ്റത്തിനനസുരിച്ച് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ വസ്തുവാണ് ട്രെെആസറ്റോൺേ ട്രെെപെറോക്സെെഡ് .
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോഴോ ഉരസലുണ്ടാകുമ്പോഴോ(friction) ഒക്കെ ടിഎടിപി സ്വയം പൊത്തിത്തെറിക്കും. അതിനാൽ തന്നെ ഡിറ്റണേറ്ററുകളും ഇതിന് ആവശ്യമില്ല. അമോണിയം നെെട്രേറ്റ് പോലെ പുറത്തുനിന്ന് ഡിറ്റണേറ്ററുകൾ ഉപയോഗിച്ച് നിയന്ത്രിക്കേണ്ട ആവശ്യകത ടിഎടിപിക്ക് ഇല്ലായിരുന്നു.
നിയമവിരുദ്ധമായി ബോംബ് നിർമിക്കുന്നവരാണ് ട്രെെ അസെറ്റോൺേ ട്രെെ പെറോക്സെെഡ് (ടിഎടിപി) സ്ഫോടകവസ്തു പ്രധാനമായും ഉപയോഗിക്കുന്നത് എന്നുള്ളത് കൊണ്ടാണ് മദർ ഒഫ് സാത്താൻ എന്ന് ഇതിനെ ലോകമാകെ വിളിച്ചുപോരുന്നത്.
2017 ലെ ബാർസലോണ ആക്രമണം, 2025 ലെ പാരീസ് ആക്രമണം, 2017 ലെ ബാഞ്ചസ്റ്റർ ബേംബ് സ്ഫോടനം , 2016 ലെ ബ്രസൽസ് ബോംബാക്രമണം എന്നിങ്ങനെ നിരവധി ആക്രമണങ്ങളിൽ ടിഎടിപി ഉപയോഗിച്ചിരുന്നതായി വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.









0 comments