പാളികൾ ഇളക്കി പരിശോധിക്കും; നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘം

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും.
പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കും. തിങ്കളാഴ്ചയാണ് പരിശോധന. ശാസ്ത്രീയപരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് അന്വേഷിക്കുന്നത്.









0 comments