എസ് ഐ ആർ ജോലിസമ്മർദ്ദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി. കണ്ണൂർ ഏറ്റുകുടുക്കയിലാണ് സംഭവം. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി എൽ ഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. എസ് ഐ ആർ ജോലിസമർദ്ദം കാരണമാണ് ജീവനൊടുക്കിയതെന്നാണ് സംശയം.
ജോലി സമ്മർദ്ദത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു.ബി എൽ ഒ യുടെ മരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്.
പൊലീസ് അന്വേഷണം നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ജോലി സമ്മർദ്ദം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.








0 comments