ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി
വിജയത്തുടര്‍ച്ചയ്‍ക്ക് കരുത്തര്‍

തൊടപുഴ
ജില്ലയുടെ വികസനത്തിന് തുടര്‍ച്ചയുണ്ടാകാൻ എല്‍ഡിഎഫ് സജ്ജം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് എൽഡിഎഫ് സ്ഥാനാര്‍ഥികളെ നേതൃത്വം തൊടുപുഴയില്‍ പ്രഖ്യാപിച്ചു. കൂട്ടായ ചര്‍ച്ചകളിലൂടെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ, വികസന പദ്ധതികള്‍ ജനമനസ്സുകളില്‍ ഇടംപിടിച്ചിരിക്കെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജില്ലയിലാകെ വന്‍മുന്നേറ്റം സൃഷ്ടിക്കുമെന്നും ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ സിപിഐ എം എട്ട് സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും കേരള കോണ്‍ഗ്രസ് എം നാല് സീറ്റുകളിലും മത്സരിക്കും. കട്ടപ്പന നഗരസഭയിലെ 35ഉം തൊടുപുഴ നഗരസഭയിലെ 38സീറ്റുകളിലും ധാരണയായി. ബ്ലോക്ക് പഞ്ചായത്തുകളിലെ 112 സീറ്റുകളിലും പഞ്ചായത്തുകളിലെ 834 സീറ്റുകളിലും ധാരണയായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 19, 20 തീയതികളിലായി നോമിനേഷന്‍ നല്‍കും.









0 comments