എടിസി തകരാർ: ഡൽഹിയിൽ നൂറിലേറെ വിമാന സർവീസുകൾ വൈകുന്നു

flight delay
വെബ് ഡെസ്ക്

Published on Nov 07, 2025, 10:53 AM | 1 min read

ന്യൂഡൽഹി: എയർ ട്രാഫിക് കൺ‌ട്രോളിലെ (എടിസി) സാങ്കേതിക തകരാർ കാരണം ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം സർവീസുകൾ വൈകി. യാത്രചെയ്യാനാകാതെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. യാത്രക്കാർക്കായി എയർലൈനുകൾ മാർ​ഗനിർദേശം പുറത്തിറക്കി. തകരാർ ഉടൻ പരിഹരിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.


യാത്രക്കാർ നിരന്തരം എയർലൈനുകളുമായി ബന്ധപ്പെണമെന്ന് ഡൽഹി എയർപോർട്ട് സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ അറിയിപ്പ് നൽകി. തകരാറിന് പിന്നിലെ കാരണം വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല.





ഇൻഡി​ഗോയുടെും എയർ ഇന്ത്യയുടെയും വിമാനങ്ങളാണ് ഇവിടെ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത്. കേരളത്തിലേക്ക് ഉൾപ്പെടെ രാവിലെ ഡൽഹിയിൽനിന്നും സർവീസുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home