print edition വായുഗുണനിലവാരം ; ഡൽഹിയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു

ന്യൂഡൽഹി
ദീപാവലി ആഘോഷങ്ങളെത്തുടർന്ന് അപകടാവസ്ഥയിലായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായ നാലാം ദിവസവും ഗുരുതരമായി തുടരുന്നു. വ്യാഴാഴ്‌ചയും കേന്ദ്ര മലിനീകരണ ബോർഡിന്റെ വായുഗുണനിലവാര സൂചിക (എക്യുഐ) 300ന് മുകളിൽ രേഖപ്പെടുത്തി. ഐക്യു എയർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വായുഗുണനിലവാര പരിശോധന സംവിധാനങ്ങൾ ഡൽഹിയിലെ വായു ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ആനന്ദ് വിഹാറിൽ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കാര്യങ്ങൾ കടന്നുപോകുന്നത്. 405 ആണ് പ്രദേശത്ത് രേഖപ്പെടുത്തിയ എക്യുഐ. രാജ്യതലസ്ഥാനത്തെ സ്ഥിതി മറികടക്കുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല.









0 comments