വാൽ‌പാറയിൽ പുലിപിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി

valparai search for child

കുട്ടിയെ കണ്ടെത്താനായുള്ള തെരച്ചില്‍

വെബ് ഡെസ്ക്

Published on Jun 21, 2025, 12:31 PM | 1 min read

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽനിന്ന് 300 മീറ്റർ അകലെയായി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം നടത്തിയ ദീർഘമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.


ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുമായി പുലി കാട്ടിലേക്ക് പോവുകയും ചെയ്തു.


കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Home