സിനിമ ചിത്രീകരണത്തിനിടെ ഡാൻസർ നദിയിൽ മുങ്ങിമരിച്ചു

മുംബൈ : സിനിമ ചിത്രീകരണത്തിനിടെ ഡാൻസർ നദിയിൽ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന മറാത്തി ചിത്രം രാജ ശിവജിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 26കാരനായ സൗരഭ് ശർമയാണ് മരിച്ചത്. ചൊവ്വ വൈകിട്ടാണ് സൗരഭിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
കൃഷ്ണ നദിക്കരയിലുള്ള സത്താര ജില്ലയിലെ സംഘം മഹൂലി വില്ലേജിലായിരുന്നു സംഭവം. ഇവിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനു ശേഷം നിറം കഴുകിക്കളയാനായാണ് സൗരഭ് നദിയിലേക്കിറങ്ങിയതെന്നാണ് വിവരം. എന്നാൽ നദിയിൽ ഉള്ളിലേക്കിറങ്ങിയപ്പോഴേക്കും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ സെറ്റിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. ചൊവ്വ രാത്രി വരെയും ബുധൻ പകൽ മുഴുവനും തെരച്ചിൽ തുടർന്നെങ്കിലും സൗരഭിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.









0 comments