ദല്ലേവാൾ യഥാർഥ നേതാവ് - സുപ്രീംകോടതി
ദല്ലേവാൾ നിരാഹാരം അവസാനിപ്പിച്ചെന്ന് പഞ്ചാബ് സർക്കാർ

ന്യൂഡൽഹി : കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ നവംബർ മുതൽ തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ശംഭു അതിർത്തിയിൽ നിന്ന് അറസ്റ്റ്‌ചെയ്ത കർഷകരെ വിട്ടയക്കാമെന്നുള്ള ഉറപ്പിൽ ദല്ലേവാൾ വെള്ളം കുടിക്കാൻ സമ്മതിച്ചതായി സർക്കാർ പറഞ്ഞു. കേന്ദ്രവുമായുള്ള ചർച്ചയ്ക്കുശേഷം മടങ്ങുന്നവഴി മാർച്ച് 19ന് അറസ്റ്റിലായ സർവൻ സിങ് പാന്ഥർ ഉൾപ്പെടെയുള്ള കർഷക നേതാക്കളും ശംഭു അതിർത്തിയിൽ അറസ്റ്റ് ചെയ്യപ്പെട്ട നൂറോളംപേരും വെള്ളിയാഴ്‌ച ജയിൽമാചിത രായി.
ദല്ലേവാൾ യഥാർഥ നേതാവ് –- സുപ്രീംകോടതി
ജഗ്‌ജിത് സിങ് ദല്ലേവാൾ അജൻഡകളില്ലാത്ത യഥാർഥ നേതാവാണെന്ന് സുപ്രീംകോടതി. കർഷകരുടെ ആവശ്യങ്ങൾക്കായി അദ്ദേഹം നിലകൊണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത്, എൻ കെ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. അതേസമയം, കർഷകരെ ഒഴിപ്പിച്ച പഞ്ചാബ് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ സുപ്രീംകോടതി, ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത് കോടതിയുടെ നിർദേശം അനുസരിച്ചാണെന്നും അറി യിച്ചു.









0 comments