ബിജെപി നേതാവിന്റെ ഓഫീസിന് സമീപം ദളിത് യുവാവ് മരിച്ച നിലയിൽ

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ദളിത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗൗരിഗഞ്ജിലുള്ള ബിജെപി ഓഫീസിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് 40 വയസുള്ള ചന്ദ്രകുമാർ കോരി എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മുൻ എംഎൽഎയും ബിജെപി ലോക്കൽ കമ്മിറ്റി അംഗവുമായ ചന്ദ്രപ്രകാശ് മിശ്രയുടെ ഓഫീസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഡൽഹിയിൽ കുടുംബമായി താമസിക്കുന്ന ചന്ദ്രകുമാർ കോരി ശനിയാഴ്‌ചയാണ് ഗൗരിഗഞ്ജിലെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും, റിസൾട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
കേസിൽ ചിലർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരണത്തിൽ എല്ലാ വിധത്തിലുള്ള അന്വേഷണങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നാരംഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.









0 comments