കൊൽക്കത്തയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു
print edition യുപിയില്‍ ദളിത് പെൺകുട്ടിയെ ക്ഷേത്രത്തിൽ ബലാത്സംഗം ചെയ്‌തു

ലഖ്‌നൗ
ഉത്തർപ്രദേശിലെ മഥുരയിൽ പത്തുവയസ്സുള്ള ദളിത് പെൺകുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ച് ബലാത്സംഗംചെയ്‌തു. ശനിയാഴ്‌ച കുട്ടി മൂത്തസഹോദരിക്ക് ഒപ്പം ഗ്രാമത്തിലെ കിണറ്റിന്‍കരയില്‍ അലക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സഹോദരി തുണിയുമായി മടങ്ങിയതിന് പിന്നാലെ രണ്ടുപേര്‍ കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹോദരിയെത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു.
പ്രദേശവാസികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കൊൽക്കത്തയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു
കൊൽക്കത്തയിൽ ട്യൂഷനുപോകാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. ഏഴാം ക്ലാസ്സുകാരിയായ വിദ്യാർഥിയെയാണ് മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തത്. ശനിയാഴ്‌ച വൈകിട്ട് ഡംഡം മേഖലയിലാണ് സംഭവം. പ്രതികളെ അറസ്റ്റുചെയ്‌തു. അതിൽ ഒരാളുമായി പെൺകുട്ടി പാർക്കിൽ സംസാരിച്ചിരിക്കുന്പോൾ മറ്റു രണ്ടുപേര്‍ കൂടി എത്തി ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.









0 comments