മിസ്രിയെ ആക്രമിച്ച് സംഘപരിവാർ

സ്വന്തം ലേഖിക
Published on May 12, 2025, 12:00 AM | 1 min read
ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ച വിവരം ഇന്ത്യാസർക്കാരിനുവേണ്ടി ജനങ്ങളെ അറിയിച്ച വിദേശ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കുംനേരെ വ്യാപക സൈബർ ആക്രമണം. രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിളിച്ചുള്ള അധിക്ഷേപത്തിന് പുറമേ കുടുംബത്തിനുനേരെയും സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽനിന്ന് ആക്രമണമുണ്ടായി.
അദ്ദേഹത്തിന്റെ മകളുടെ പൗരത്വവും ദേശീയതയും ചോദ്യംചെയ്‌ത് പോസ്റ്റുകൾ വന്നു. അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രി അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വകാര്യമാക്കി. പഹൽഗാമിന്റെ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന് പറഞ്ഞതിന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു.









0 comments