ഇരു രാജ്യങ്ങളിലെയും ജനങ്ങൾ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു: സിപിഐ എം

ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനത്തെ വളരെ നല്ല കാര്യമായി കാണുന്നുവെന്ന് സിപിഐ എം. പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് സിപിഐ എം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ–പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനത്തെ വളരെ നല്ല കാര്യമായി കാണുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു. രണ്ട് രാജ്യങ്ങളും ഈ തീരുമാനത്തിൽ ഊന്നിനിൽക്കുമെന്നും തീവ്രവാദത്തിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടിവരില്ലെന്നും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. കൂടുതൽ ഏറ്റുമുട്ടൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം- സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments